ലെന കോമഡി റോളുകളിലേക്ക്

 

കരുത്തുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന താരമായ ലെന കോമഡിയും തന്റെ കൈയില്‍ ഭദ്രമാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഒരു മുത്തശ്ശി ഗദയിലാണ് ലെനയുടെ ഈ വേറിട്ട പരീക്ഷണം.

 

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായ ജീന്‍ oru muthassi gadaഎന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ശുദ്ധഗതിക്കാരിയായ ഒരു സാധാരണ കഥാപാത്രം. സുരാജിനെ പോലൊരാളുടെ കൂടെ അഭിനയിക്കുന്നത് വേറിട്ട ഒരു അനുഭവമാണ്. തമാശ സീനുകളെ വ്യത്യസ്തമായ രീതിയില്‍ അ
വതരിപ്പിക്കേണ്ടതെങ്ങനെയെന്ന് പഠിയ്ക്കാന്‍ സാധിച്ചു. അദ്ദേഹം അഭിനയിക്കുമ്പോള്‍ ചിരി താനേ വരും-ലെന വ്യക്തമാക്കി.

Tags: , , , ,