ഫഹദിന്റെ അടുത്ത ചിത്രം കോമഡി, കൂടെ നമിതാ പ്രമോദും

അടുത്ത കാലത്തായി വളരെ സെലക്ടീവായി അഭിനയിക്കുന്ന താരമാണ് ഫഹദ് ഫാസില്‍. തമാശയ്ക്ക് ഏറെ പ്രാധാന്യമുള്ള റാഫി ചിത്രത്തിനുവേണ്ടിയാണ് ഫഹദ് പുതുതായി കരാര്‍ ഒപ്പിട്ടിട്ടുള്ളത്. ഈ ചിത്രത്തില്‍ നായിക നമിതാ പ്രമോദാണ്. ആദ്യമായിട്ടാണ് ഇരുതാരങ്ങളും ഒന്നിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കോളജ് ദിനത്തിലെ സൗഹൃദവും അതിനു ശേഷം ബന്ധങ്ങളിലുണ്ടാകുന്ന മാറ്റവുമാണ് സിനിമയുടെ ഇതിവൃത്തം. കോളജ് പ്രൊഫസര്‍മാരായ മാതാപിതാക്കളുടെ കടുത്ത നിയന്ത്രണത്തില്‍ വളരുന്ന ഗൗതം എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഷറഫുദ്ദീന്‍, ഷൗബിന്‍ ഷഹീര്‍, ശൃന്ധ അര്‍ഹന്‍, വിനായകന്‍ എന്നിവരും ചിത്രത്തിലുണ്ട്.

Tags: , , , , ,