പെരുച്ചാഴി സംവിധായകന്‍ അരുണിന്റെ ക്രൈം ത്രില്ലര്‍ വരുന്നു

രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായിരുന്ന പെരുച്ചാഴിക്കു ശേഷം അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന  ചിത്രം ഒരു ക്രൈം ത്രില്ലറാണ്.

തമിഴിലും തെലുങ്കിലുമായാണ് പുതിയ ചിത്രം. പക്ഷേ, മലയാളി പ്രേക്ഷകരെ കൂടി മുന്നില്‍ കണ്ടു കൊണ്ടാണ് ഈ ക്രൈം ത്രില്ലര്‍ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

നിബുണന്‍ എന്ന് തമിഴിലും വിസ്മയ എന്നു കന്നഡയിലും പേരിട്ടിട്ടുള്ള ഈ ദ്വിഭാഷാ ചിത്രത്തില്‍ അര്‍ജുന്‍, പ്രസന്ന, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരാണ് അഭിനയിക്കുന്നത്. ഇതിനിടെ പെരുച്ചാഴി തമിഴില്‍ ഇറക്കുന്നതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ കൂടി മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. ലാലേട്ടനുമായി കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്.

Tags: , , , , ,