സ്വര്‍ണകടുവയായി ബിജുമേനോന്‍

ബിജുമേനോന്റെ ജോസ് തോമസ് ചിത്രമായ വെള്ളക്കടുവ പേരുമാറ്റി. പുതിയ പേര് സ്വര്‍ണ കടുവയെന്നാണ്. അനുരാഗകരിക്കിന്‍ വെള്ളത്തിന്റെയും മരുഭൂമിയിലെ ആനയുടെയും വിജയത്തിനുശേഷമെത്തുന്ന സ്വര്‍ണകടുവയെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ബാബു ജനാര്‍ദ്ദനന്റേതാണ്. ഇന്നസെന്റ്, സൂധീര്‍ കരമന, പൂജിത, ഇനിയ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നുണ്ട്.

ജോബ് ജി ഫിലിംസിന്റെ ബാനറില്‍ ജോബ് ജി. ഉമ്മനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് വര്‍മ്മ ഹരിനാരായണന്‍ എം.ടി.പ്രദീപ് കുമാര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് രതീഷ് വേഗ ഈണം നല്‍കുന്നു. മനോജ് പിള്ള ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.

 

Tags: , ,